headerlogo
local

പേരാമ്പ്രയിൽ ഇശൽ മഴ പെയ്തിറങ്ങി;മാപ്പിള കലാ അക്കാദമികുടുംബ സംഗമം ശ്രദ്ധേയമായി

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു.

 പേരാമ്പ്രയിൽ ഇശൽ മഴ പെയ്തിറങ്ങി;മാപ്പിള കലാ അക്കാദമികുടുംബ സംഗമം ശ്രദ്ധേയമായി
avatar image

NDR News

07 Feb 2026 05:01 PM

  പേരാമ്പ്ര:തേനൂറും ഇശൽ മഴ പെയ്തിറങ്ങിയും ദഫ് അലയൊലികളുണർന്നും കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റർ കുടുംബ സംഗമം ശ്രദ്ധേയമായി. ദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡണ്ട് വി.എം. അഷറഫ് അധ്യക്ഷത വഹിച്ചു. അസറ്റ് ചെയർമാൻ സി.ച്ച്. ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി.

    കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കാൻ കലയ്ക്കും സാഹിത്യത്തിനും കഴിയുമെന്ന് സി.എച്ച്. ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു. അക്കാദമി ജില്ലാ പ്രസിഡണ്ട് എം.കെ. അഷറഫ് സ്നേഹാദരം നൽകി. അക്കാദമി കുടുംബാംഗങ്ങളായ

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മൽ, ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ദിൽഷ മക്കാട്ട്, അവാർഡ് ജേതാവ് അഷറഫ് നാറാത്ത്, അക്കാദമി ജില്ലാ ട്രഷറർ സുലൈമാൻ മണ്ണാറത്ത്, ഉസ്താദ് ഷംസുദ്ദീൻ മർഹബ, ഇശൽ കൂട്ടം ചെയർമാൻ നൗഫൽപേരാമ്പ്ര ,ജില്ലാ, സംസ്ഥാന കലോത്സവ പ്രതിഭകൾ, കലാകാരൻമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 ഇശൽ കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഇശൽ വിരുന്നും, ദഫ് പ്രോഗ്രാമും നടന്നു.രക്ഷാധികാരികളായ  എ.കെ. തറുവൈഹാജി, ബാദുഷ അബ്ദുസ്സലാം, ഫിലിപ്സ് മൂസ്സ   അക്കാദമി ജന:സെക്രട്ടറി  എൻ.കെ. മുസ്തഫ,ട്രഷറർ മജീദ് ഡീലക്സ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് വാദിഹുദ , സെക്രട്ടറി കെ.ടി.കെ. റഷീദ്, സൗദ റഷിദ്, മുനീർ നൊച്ചാട്, സൽമ നന്മനക്കണ്ടി, തച്ചോളി കുഞ്ഞബ്ദുള്ള, ഷൗക്കത്ത് കൂരാച്ചുണ്ട് , ടി.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

NDR News
07 Feb 2026 05:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents