കുറമ്പട്ടി - മുതുവനറോഡ് പണി പൂർത്തികരിച്ചു
പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉൽഘാടനം ചെയ്തു.
നടുവണ്ണൂർ: പണി പൂർത്തികരിച്ച കുറമ്പട്ടി - മുതുവനറോഡ് പ്രദേശവാസികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ മുഹമ്മദലി ചാത്തോത്ത് അദ്ധ്യക്ഷം വഹിച്ചു.
ബാലൻ കെ, മുൻ മെമ്പർ സജ്ന അക്സർ, റഷീദ് എൻ, ബീരാൻ പി, അനീസ് കന്നി പോയിൽ , നവാസ് എൻ ,ബാലൻ പി. മുസ്തഫ എൻ.കെ, ഹമീദ് കെ.പി, റഫീഖ് ഇ.പി , എന്നിവർ സംസാരിച്ചു.
മുനീർ അതീവം, അലിമൊടത്തിയടത്ത്,റസാഖ് തണൽ, സുബൈർ കെ.എം, കാസിം തേറമ്പത്ത്, കമല, ഷറീന എൻ , ജമീല മമ്മു നടുക്കണ്ടി മീത്തൽ എന്നിവർ നേതൃത്വം നൽകി.

