പേരാമ്പ്ര, കൂത്താളി , നൊച്ചാട് പഞ്ചായത്തുകളിൽ തെരുവുനായ ആക്രമണം
നായയുടെ കടിയേറ്റ് നിരവധി പേർ ചികിത്സ തേടി
പേരാമ്പ്ര: പേരാമ്പ്ര, കൂത്താളി ,നൊച്ചാട് ഗ്രാമപഞ്ചായത്ത്കളിലായി നിരവധി പേരെ തെരുവുനായ കടിച്ചു . കൂത്താളി പത്താം വാർഡിൽ പുലിക്കോട്ടിൽ രാജീവന്റെ വീട്ടിലെ വളർത്തു നായയേയും തെരുവുനായ കടിച്ചിരിക്കുന്നു. പേ ഇളകിയ നായയാവനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കൂത്താളി പഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. പേപ്പട്ടിയെ ഇതുവരെ കൊല്ലാനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് മുളിയങ്ങൽ വെച്ച് 2 പേർക്കും ഇന്ന് പേരാമ്പ്ര ടൗണിൽ വെച്ച് 4 പേർക്കും കടിയേറ്റിരുന്നു.

