headerlogo
local

ഡിഗ്നിറ്റി കോളജിൽ ലഹരി വിരുദ്ധ ബോധവൽക്കരണം

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വഹീദ പാറേമ്മൽ ഉൽഘാടനം ചെയ്തു.

 ഡിഗ്നിറ്റി കോളജിൽ ലഹരി വിരുദ്ധ ബോധവൽക്കരണം
avatar image

NDR News

11 Feb 2026 04:11 PM

  പേരാമ്പ്ര: കേരളാ എക്സൈസ് വകുപ്പ്പേരാമ്പ്ര സർക്കിൾ, ഡിഗ്നിറ്റി കോളജ് വിമുക്തി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'യുവതയ്ക്കൊപ്പം' എന്ന ശീർഷകത്തിൽ ഡിഗ്നിറ്റി കോളജ് വിദ്യാർത്ഥികൾക്കുവേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വഹീദ പാറേമ്മൽ ഉൽഘാടനം ചെയ്തു. ഡിഗ്നിറ്റി കോളജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.  ഡോ.കെ.സജി ക്ലാസെടുത്തു.

  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസിദ വി .കെ, കെ.എം. ശ്രീനിവാസൻ, അസി. എക്സൈസ് കമ്മീഷണർ ടി.എം. ശ്രീനിവാസൻ, വിമുക്തി ക്ലബ് കൺവീനർ മുസ്തഫ പി.കെ, പി.ടി. ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി പ്രഷീബ ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാബുരാജൻ കെ.പി. എന്നിവർ സംസാരിച്ചു.

    എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാർ കെ. കെ സ്വാഗതവും അസി.എക്സൈസൈസ് ഇൻസ്പെക്ടർ ഷാജി സി.പി. നന്ദിയും പറഞ്ഞു.

NDR News
11 Feb 2026 04:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents