പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉള്ളിയേരി സബ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു
പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി :ഉള്ള്യേരിയില്‍ ആരംഭിച്ച പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ കാര്യാലയം പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.
വികസന മുന്നേറ്റം സാധ്യമാകുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിലൂടെ നടക്കൂ എന്ന് അദ്ദേഹം പറഞ്ഞു.പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്.
ചടങ്ങില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം എ കെ മണി, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി അജിത, കെ കെ ബാബു, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജു ചെറുകാവില്‍, ബിന്ദു താനിക്കല്‍, പട്ടികജാതി-പട്ടിക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ കെ ഷാജു, പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷാജു, കെ.എസ്.ഡി.സി മാനേജിങ് ഡയറക്ടര്‍ വി പി സുബ്രഹ്‌മണ്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

