സജ്ജം -2026 ഉദ്ഘാടനം ചെയ്തു
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ:കോഴിക്കോട് ജില്ലാപഞ്ചായത്ത് സമഗ്ര പഠന പിന്തുണ പരിപാടി സജ്ജം 2026 ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ ഷാനവാസ്,പ്രിൻസിപ്പൾ ഷാമിനി ഇ കെ,ഹെഡ്മാസ്റ്റർ നിഷിദ് കെ,സന്ധ്യ പി കെ.ഷീന പി ,മാലിനി എം എന്നിവർ സംസാരിച്ചു.
പദ്ധതി വിശദീകരണം എഡ്യുകെയർ കൺവീനർ മുസ്‌തഫ പാലോളിയും കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ് സാജിദ് വിസി യും നിർവ്വഹിച്ചു.

