കൂത്താളി സ്കൂളിൽ രാത്രി കാല രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ നിർവഹിച്ചു
കൂത്താളി: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താളി എ യു പി സ്കൂളിൽ രാത്രി കാല രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വെക്ടർ കൺട്രോൾ യൂണിറ്റിലെ ഹെൽത് ഇൻസ്‌പെക്ടർ സലാം ക്ലാസ്സ് എടുത്തു. കൂത്താളി കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ എ സുധീവ് സ്വാഗതവും നളിനി പി നന്ദിയും പറഞ്ഞു.

