നടുവണ്ണൂരില ഗതാഗതം സുഗമമാക്കുന്നതിന് ബൈപ്പാസ് നിർമ്മിക്കണമെന്ന് എം.കെ രാഘവൻ എം.പി.
വരും തലമുറയെ രക്ഷിക്കാൻ ജൈവ കാർഷിക രീതിയിലേക്ക് നാം മടങ്ങണം:എം.കെ രാഘവൻ എം.പി.
നടുവണ്ണൂർ: പേരാമ്പ്രയിലും ബാലുശ്ശേരിയിലും സംഭവിച്ചതു പോലെ വൻ ഗതാഗതക്കുരുക്ക് നടുവണ്ണൂരിലും വരാതിരിക്കണമെങ്കിൽ ബൈപാസ് നിർമ്മാണത്തെക്കുറിച്ച് ആലോചിക്കണമെന്ന് കോഴിക്കോട് എംപി എം.കെ. രാഘവൻ പറഞ്ഞു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രീൻപരേസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം എംഎൽഎ യെയും പിഡബ്ല്യുഡി അധികാരികളെയും ചേർത്ത് ഇതിനായി ഒരു യോഗം വിളിച്ചാൽ താൻ പങ്കെടുക്കാമെന്നും എം.പി. എന്ന നിലയിൽ പറ്റാവുന്ന എല്ലാ സഹായങ്ങളും നല്കാമെന്നും അദ്ദേഹം പറഞ്ഞു.
വരും തലമുറയെ രക്ഷിക്കാൻ ജൈവ കാർഷിക രീതിയിലേക്ക് നാം മടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി അധ്യക്ഷം വഹിച്ചു. വാർഷിക പദ്ധതി അവലോകനം ഗ്രാമ പഞ്ചായത്ത് വൈപ്ര. സുജ പി നടത്തി. വാർഷിക പദ്ധതി രേഖ ക്ഷേമകാര്യ ചെയർപേഴ്സൺ ജസീറ മാവോളി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി കമ്മങ്ങാട്ട് ആശംസകൾ നേർന്നു. ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ പ്രദീപൻ മാസ്റ്റർ ചർച്ച ക്രോഡീകരിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പുകൾ വേർതിരിഞ്ഞിരുന്ന് ചർച്ച നടത്തി അവതരണം നടത്തി.

