headerlogo
local

വെള്ളിയൂർ ജനകീയ വായനശാല ഭരണഘടനാ വിചാര സദസ് സംഘടിപ്പിച്ചു

ജില്ലാ റിസോഴ്സ് പേഴ്സൺ എ. ജമാലുദ്ധീൻ ക്ലാസ് നയിച്ചു

 വെള്ളിയൂർ ജനകീയ വായനശാല ഭരണഘടനാ വിചാര സദസ് സംഘടിപ്പിച്ചു
avatar image

NDR News

17 Feb 2026 11:44 AM

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ ഭരണഘടനാ വിചാര സദസ് സംഘടിപ്പിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ എ. ജമാലുദ്ധീൻ ഭരണഘടനയുടെ ചരിത്രം, നാൾവഴികൾ, വെല്ലുവിളികൾ എന്നിവ വിശദമായി അവതരിപ്പിച്ചു. 1946ൽ രൂപീകരിച്ച ഭരണഘടനാ നിർമ്മാണ സഭയിലൂടെ 1949 നവംബർ 26ന് ഭരണഘടന അംഗീകരിക്കപ്പെട്ടതും, 1950 ജനുവരി 26ന് പ്രാബല്യത്തിൽ വന്നതുമായ ഘട്ടങ്ങളെ പരിചയപ്പെടുത്തി. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ആമുഖത്തിന്റെ പ്രസക്തിയെക്കുറിച്ചും ജമാലുദ്ധീൻ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി ചടങ്ങിൽ വിതരണം ചെയ്തു. 

     എസ്. രാജീവ് അദ്ധ്യക്ഷനായി. വി.പി. വിജയൻ, എം.കെ. പ്രകാശൻ, എം.സി. ഉണ്ണികൃഷ്ണൻ, അരുൺ വെള്ളിയൂർ, സി.പി. സജിത എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി എം.കെ. ഫൈസൽ സ്വാഗതവും, ജോ: സെക്രട്ടറി ഷീന കെ. നന്ദിയും പറഞ്ഞു.

NDR News
17 Feb 2026 11:44 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents