headerlogo
local

വെള്ളിയൂരിൽ കാരുണ്യയുടെ റംസാൻ പ്രോഗ്രാം റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് സയിദ് സാലിം വാഫി ഹൈതമി ഉദ്ഘാടനം ചെയ്തു.

 വെള്ളിയൂരിൽ കാരുണ്യയുടെ റംസാൻ പ്രോഗ്രാം റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
avatar image

NDR News

20 Feb 2026 04:09 PM

 വെള്ളിയൂർ :കാരുണ്യ മുസ്ലിം റിലിഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ റംസാൻ പ്രോഗ്രാം - 2626 റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ 20 വർഷമായി വെള്ളിയൂർ കേന്ദ്രികരിച്ച് സാമൂഹിക സാംസ്കാരിക,ജീവകാരുണ്യ,   വിദ്യാഭ്യാസ രംഗത്ത് പ്രവർത്തി ക്കുന്ന കാരുണ്യയുടെ ഈ വർഷത്ത റംസാൻ പ്രോഗ്രാമിനാണ് തുടക്കമായത്.

  പ്രദേശത്തെ അർഹമായ എല്ലാ മതവിഭാഗത്തിൽ പെട്ട കുടുംബ ങ്ങൾക്കും കിറ്റ് വീട്ടിലെത്തിക്കുക യും, ചികിത്സ സഹായം, ഭവനനിർമാണം, ഇഫ്താർ സംഗമം, പാലിയേറ്റീവ് പ്രവർത്തനം , മെറിറ്റ് അവാർഡ്, വിദ്യാഭ്യാസ പ്രവർത്തനം, സ്ത്രീ ശാക്തീകരണം, ലഹരിക്കെതിരെ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. 

   റിലീഫ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് സയിദ് സാലിം വാഫി ഹൈതമി ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡണ്ട് എം.കെ. ഫൈസൽ അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡണ്ട് പി. ഇമ്പിച്ചി മമ്മു ഫണ്ട് ഉദ്ഘാടനം നടത്തി. കാരുണ്യ ജന സെക്രട്ടറി വി.എം. അഷറഫ്, മഹല്ല് ജന. സെക്രട്ടറി കെ.ടി. അസ്സൻ, വൈസ് പ്രസിഡണ്ട് .കെ.സി. മജീദ്, മദ്രസ്സ സെക്രട്ടറി ഇ-ടി. ഹമീദ്, ഖാലിദ് എടവന , വി.പി. ഇസ്മായിൽ കെ.ഇ.കെ ഫൈസൽ, മർഹബ മുഹമ്മദ്, പി.എം. ഷരീഫ് നൈസ് 'സിദ്ദീഖ് മൗലവി എന്നിവർ സംസാരിച്ചു.

NDR News
20 Feb 2026 04:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents