വാർഷിക ജനറൽ ബോഡിയും ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു
വാർഷിക ജനറൽ ബോഡി യോഗം കല്ലിടുക്കിൽ മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ : വെങ്ങളത്ത് കണ്ടി കടവ്ശാഖ മുസ്ലിം റിലീഫ് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം കല്ലിടുക്കിൽ മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ടി.എം. ഇബ്രാഹിം ഹാജി അധ്യക്ഷവഹിച്ചു. മുസ്ലിംയൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി.
കൺവീനർ സി.എം മൊയ്തീൻ, എം.കെ. ജലീൽ, കെ.ടി. കെ റഷീദ്, എൻ. ഇബ്രാഹിം കുട്ടി ഹാജി, എം.കെ.പര്യായ്, സി.എം ഉമ്മർകോയ ഹാജി, കെ.എം. ജലീൽ,ടി. കുഞ്ഞു , പി.എൻ. അൻവർ സാദത്ത്,കെ. എം. ജമാൽ, പി.എൻ അഫ്സൽ, സി.എം. റഷീദ്, പി.കെ. റാഫി, എൻ റഹീഷ് എന്നിവർ സംസാരിച്ചു.

