കോട്ടൂരിൽ വികസന സെമിനാർ നടത്തി
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റീമ കുന്നുമ്മൽ ഉൽഘാടനം ചെയ്തു.
കൂട്ടാലിട:കോട്ടൂരിൽ 2026-27 വർഷത്തെ വാർഷിക പദ്ധതി വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റീമ കുന്നുമ്മൽ ഉൽഘാടനം ചെയ്തു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത അധ്യക്ഷത വഹിച്ചു.
2025-26 വർഷത്തെ പദ്ധതി റിപ്പോർട്ട് വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ അവതരിപ്പിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സിനി പി കെ 2026-27 വർഷത്തെ പദ്ധതി അവലോകനം നടത്തി.
ബ്ലോക്ക് മെമ്പർമാരായ സരൂൺ ടി,സജില രജീഷ് ആശംസ പ്രസംഗം നടത്തി.ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രസാദ് പോക്കിട്ടാത് ചർച്ച ക്രോഡീകരിച്ചു . സെക്രട്ടറി ഇൻചാർജ് ഷിബിൻ സ്വാഗതവും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.അഭീഷ് നന്ദിയും പറഞ്ഞു.

