headerlogo
local

കാവുന്തറ വാഴോത്ത് ശ്രീ പരദേവവത ക്ഷേത്രോത്സവം കൊടിയേറി

മേൽശാന്തി അവിടനല്ലൂർ പ്രാണബലം മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകർമികത്വം വഹിച്ചു.

 കാവുന്തറ വാഴോത്ത് ശ്രീ പരദേവവത ക്ഷേത്രോത്സവം കൊടിയേറി
avatar image

NDR News

23 Feb 2026 09:03 PM

  കാവുന്തറ:കാവുന്തറ വാഴോത്ത് ക്ഷേത്രോത്സവം കൊടിയേറി. മേൽശാന്തി അവിടനല്ലൂർ പ്രാണബലം മുരളീകൃഷ്ണൻ നമ്പൂതിരി മുഖ്യകർമികത്വം വഹിച്ചു.

  രക്ഷാധികാരി എം വി ജി കിടാവ്, സി രാജമണി, രാമചന്ദ്രൻ കിഴക്കയിൽ, ബൈജു പി ജി, രവി മേച്ചേരി, സത്യൻ തിരുപ്പുറത്ത്, ബാലകൃഷ്ണൻ കുനിയിൽ, ഷൈജു തുരുത്തിയിൽ,ശിവദാസൻ വടക്കേടത്ത്, വിശ്വനാഥൻ വൈഷ്ണവം ജയശ്രീ പദ്മാലയം, ശോഭ കുനിയിൽ,എന്നിവർ നേതൃത്വം നൽകി.             ഉത്സവചടങ്ങുകൾക്ക് പുറമെ ഫെബ്രുവരി 27,വൈകുന്നേരം 4മണിക്ക് പ്രണവാഷ്ട്ടോത്തമ അർച്ചന, ഭജന 28ന് രാത്രി 7മണിക്ക് ആദിവാസിനൃത്തം, തിരുവാതിരക്കളി,നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

   മാർച്ച്‌ 1 ന് ഉഷപൂജ,നവകം പഞ്ചഗവ്യം, ഉച്ചപൂജ, ഉച്ചപ്പാട്ട് 1മണിക്ക് പ്രസാദഊട്ട്, 6മണി കുന്നമംഗലം ക്ഷേത്രത്തിലേക്ക് വിളക്കിന് പുറപ്പെടൽ 6.30 ദീപാരാധന,7. 30മണി തായംബക, 8.30 നാടകം (ഭൂമിയിലെ വിരുന്നുകാർ) 11മണി മുല്ലക്കൽ പാട്ടിനെഴുന്നള്ളത്ത്, 12മണി തേങ്ങായേറ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷി ക്കപ്പെടുന്നു.

NDR News
23 Feb 2026 09:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents