headerlogo
local

കാർഷിക മുന്നേറ്റത്തിന് ഊന്നൽ നൽകി കൂത്താളിയിലെ വികസന സെമിനാർ

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു

 കാർഷിക മുന്നേറ്റത്തിന് ഊന്നൽ നൽകി കൂത്താളിയിലെ വികസന സെമിനാർ
avatar image

NDR News

24 Feb 2026 10:19 PM

കൂത്താളി : ഗ്രാമപഞ്ചായത്തിൽ നിലവിൽ തരിശായി കിടക്കുന്ന അൻപത് ഹെക്ടർ പാടശേഖരം വിവിധ കർഷകക്കൂട്ടായ്മകളുടെ സഹകരണത്തോടെ കൃഷി യോഗ്യമാക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്ക് കൂത്താളി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ അന്തിമ രൂപം നൽകി. ഇരുന്നുറിൽപ്പരം പ്രതിനിധികൾ പങ്കെടുത്ത വികസന സെമിനാറിൽ 2026-27 വാർഷിക പ്രോജക്ടുകളു മായി ബന്ധപ്പെട്ട ചർച്ചകളിലൂടെ ഉയർന്നു വന്ന നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപരേഖ അംഗീകരിച്ചത്.ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു.എല്ലാ ജനാവിഭാഗങ്ങളെയും  ചേർത്ത് നിർത്തികൊണ്ടുള്ള വികസനമാകണം നടപ്പിൽ വരുത്തേണ്ടേതെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഉമ്മർ തണ്ടോറ അധ്യക്ഷത വഹിച്ചു.

    പദ്ധതി രൂപരേഖ സ്ഥിരം സമിതി ചെയർമാൻ ഇ ടി സത്യൻ അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, വൈസ് പ്രസിഡന്റ്‌ റഹീന അറയിൽ, സ്ഥിരം സമിതി ചെയർമാൻമാരായ ഷീബ പ്രഭാകരൻ,പി കെ ശ്രീധരൻ, അസൂത്രണ സമിതി വൈസ് ചെയർമാൻ രാജൻ പുതിയേടത്ത്, മുൻ ഗ്രാമ പഞ്ചായത്ത് അധ്യക്ഷരായ പി സി രാധാകൃഷ്ണൻ, കെ പി അസ്സൻ കുട്ടി, ഇ പി കർത്യായനി ടീച്ചർ,കെ കെ ബിന്ദു, കെ എം പുഷ്പ,അസി. സെക്രെട്ടറി ഷൈലേഷ് എന്നിവർ സംസാരിച്ചു. യുവജനങ്ങൾ, വനിതകൾ, കുട്ടികൾ എന്നിവരുടെ കല, കായിക ഉന്നമനം, ശാക്തികരണം, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമാക്കിയും, വിവിധങ്ങളായ പദ്ധതികൾക്കും സെമിനാർ രൂപം നൽകിയിട്ടുണ്ട്. അടിസ്ഥാന വികസനങ്ങൾ, വിദ്യാഭ്യാസം,കുടിവെള്ളം, പൊതുജനാരോഗ്യം, ഭിന്നശേഷി സൗഹൃദം,പട്ടിക ജാതി വികസനം, പാലിയേറ്റിവ്, വനിത, വയോജന ക്ഷേമം, തൊഴിൽ മാർഗങ്ങൾ, കായികം, കല സംസ്കാരികം,മാലിന്യ സംസ്കരണം, തുടങ്ങി എല്ലാ മേഖലകളിലും കാര്യക്ഷമമായ ഇടപെടലും വികസന കാഴ്ചപ്പാടുള്ള പദ്ധതികളും പ്രവർത്തികമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

 

.

 

NDR News
24 Feb 2026 10:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents