headerlogo
local

സുസ്ഥിര വികസനത്തിന് ഊന്നൽ നൽകി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു

 സുസ്ഥിര വികസനത്തിന് ഊന്നൽ നൽകി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
avatar image

NDR News

24 Feb 2026 03:11 PM

പേരാമ്പ്ര: രോഗങ്ങൾ വന്ന് ചികിൽസിക്കുന്നതിനപ്പുറത്ത് രോഗ പ്രതിരോധത്തിന് ഊന്നൽ നൽകിയും, ഡിസബിലിറ്റി സൗഹൃദ പേരാമ്പ്രയെന്നതും ,നാടിൻ്റെ ശുചിത്വത്തിനായി ജില്ലാ പഞ്ചായത്തുമായി സഹകരിക്കുന്ന അഴകേറും പേരാമ്പ്ര പദ്ധതി അവതരിപ്പിച്ചും, പാലിയേറ്റീവിൽ ഒരു പുതിയ യൂണിറ്റിന് തുടക്കം കുറിച്ചും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പുതിയ പദ്ധതി ആശയങ്ങൾ അവതരിപ്പിച്ചും, കുടിവെള്ളത്തിന് പ്രാധാന്യം നൽകിയും പേരാമ്പ്രയുടെ വികസന സെമിനാറിന് തുടക്കമിട്ടു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.    

       വികസന സമിതി സ്ഥിരം അധ്യക്ഷ അഡ്വ: അപർണ്ണ വികസന കരട് പട്ടിക അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വഹീദ പാറേമ്മൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എടത്തുംക്കര ഇബ്രാഹിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ രജീഷ് കുമാർ ആർ.കെ, നാസിദ വി.കെ., ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബാബു കൊമ്മിണിയോട്ട്, രാധാകൃഷ്ണൻ, വിനു നാഗത്ത്, സജിന ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുകുമാരൻ സി , ആസുത്രണ സമിതി ഉപാധ്യക്ഷൻ ബൈജു ആയടത്തിൽ തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം വികസന സമിതി അംഗങ്ങൾ വിവിധ ഗ്രൂപ്പുകളായി കരട് പദ്ധതി ചർച്ച ചെയ്യുകയും പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

     

NDR News
24 Feb 2026 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents