നടുവണ്ണുർ-മണോളി മുക്ക്- നിത്യാനന്ദാശ്രമം റോഡ് ഉദ്ഘാടനം ചെയ്തു
വാർഡ് മെമ്പർ കെ.കെ. സൗദ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്13-ാം വാർഡിലെ മണോളി മുക്ക്-നിത്യാനന്ദാശ്രമം റോഡ് വാർഡ് മെമ്പർ കെ.കെ. സൗദ ഉദ്ഘാടനം ചെയ്തു. വികസന സമിതി കൺവീനർ പി.പി ദാമോദരൻ അദ്ധ്യക്ഷനായി.
കെ.അബ്ദുല്ല മാസ്റ്റർ, മണോളി ഇബ്രാഹിം മാസ്റ്റർ, മനോജ് ആലേച്ചിയിൽ, പ്രിയ കീരിക്കുനിയിൽ, എം.എം ബഷീർ, കുഞ്ഞി മൊയ്തീൻ മൊകേരി മീത്തൽ എന്നിവർ ആശംസാ പ്രസംഗം നടത്തി കെ. അഹമ്മദ് സ്വാഗതവും സൽമ കൊടോളി പ്പുനത്തിൽ നന്ദിയും പറഞ്ഞു.

