headerlogo
local

"അഴകേറും കോഴിക്കോട് അഴകുള്ള പേരാമ്പ്ര" ക്കായ് പദ്ധതി

പേരാമ്പ്രയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുവാൻ മാർച്ച് ഒന്നിന് പേരാമ്പ്ര ടൗണിലൂടെ "ട്രാൻസറ്റ് വാക്ക്

avatar image

NDR News

26 Feb 2026 02:02 PM

പേരാമ്പ്ര : കോഴിക്കോട് ജില്ലാ പഞ്ചായത്ത് ശുചിത്വമിഷനുമായി ജില്ലയിൽ നടത്താനിരിക്കുന്ന "അഴകേറും കോഴിക്കോട് " പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ന് പേരാമ്പ്ര പഞ്ചായത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. ഇതിനായി വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗവും ചേർന്നു. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ പേരാമ്പ്രയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുവാൻ മാർച്ച് ഒന്നിന് വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി അംഗങ്ങൾ പേരാമ്പ്ര ടൗണിലൂടെ "ട്രാൻസറ്റ് വാക്ക് " സംഘടിപ്പിക്കുവാനും തുടർന്ന് മാർച്ച് 7 ന് ശനിയാഴ്ച്ച കാലത്ത് 7 മണിക്ക് സംഘാടക സമിതിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും ഉൾപ്പെട്ടവരുടെയും പ്രാതിനിധ്യത്തോടെ പേരാമ്പ്ര ടൗണിൽ മാസ് ക്ലീനിങ്ങ് നടത്തുവാനും തീരുമാനിച്ചു.  

    പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ഹനീഫ , പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നാസിദ വി.കെ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ രാകേഷ് ഇ ടി എന്നിവർ സംസാരിച്ചു. തുടർന്ന് പേരാമ്പ്ര ഹയർ സെക്കൻഡി സ്കൂളിലെ വിദ്യാർത്ഥികളായ ആദിവ് ലാലു ടി ,അലൻ ബാസിലോ ഷാൻ എന്നിവർ ചർച്ചകൾക്ക് തുടക്കമിട്ടു. വിവിധ രാഷ്ട്രീയ സാമൂഹ്യ വ്യാപാര മേഖലയിലെ പ്രമുഖർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

 

NDR News
26 Feb 2026 02:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents