headerlogo
local

ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ ടാലന്റ് എക്സാം വിജയികളെ അനുമോദിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ ഷാനവാസ് ഉദ്ഘാടനം ചെയ്തു

 ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ ടാലന്റ്  എക്സാം വിജയികളെ അനുമോദിച്ചു
avatar image

NDR News

26 Feb 2026 08:28 AM

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രീ പ്രൈമറി ക്ലാസ്സിലെ ടാലന്റ് പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ ഷാനവാസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാജിറ അനസ് അദ്ധ്യക്ഷയായി.

     നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദലി ചാത്തോത്ത് മുഖ്യതിഥിയായി. ഹെഡ്മിസ്ട്രസ് സിന്ധു എം.കെ., ഷൈജു കെ., റസിയ പി., ലിൻസി ഇ.എം., സൂര്യ എസ്., ഹസ്‌നത് മൊയ്‌ദു പി., ജുവൈരിയ കെ.വി. എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് വിനീഷ് കൊയക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. മുബീർ നന്ദിയും പറഞ്ഞു.

NDR News
26 Feb 2026 08:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents