headerlogo
local

കൂത്താളിയിൽ പാലിയേറ്റീവ് ത്രിദിന വളണ്ടിയർ പരിശീലനം ആരംഭിച്ചു

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉമ്മർ തണ്ടോറ നിർവഹിച്ചു

 കൂത്താളിയിൽ പാലിയേറ്റീവ് ത്രിദിന വളണ്ടിയർ പരിശീലനം ആരംഭിച്ചു
avatar image

NDR News

26 Feb 2026 07:34 PM

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി മൂന്ന് ദിവസത്തെ വളണ്ടിയർ പരിശീലനം കൂത്താളി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉമ്മർ തണ്ടോറ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ റഹീന അറയിൽ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മനോജ്‌ എ ടി, റൈഹാനത്ത്, ഹെൽത്ത്‌ സൂപ്പർ വൈസർ അബ്ദുൽ അസീസ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. 

        അബ്ദുള്ള മാസ്റ്റർ , സെക്കന്ററി പാലിയേറ്റീവ് നേഴ്സ് മോവിത എന്നിവർ ക്ലാസ്സ്‌ എടുത്തു. പാലിയേറ്റീവ് നേഴ്സ് സുജാത എ ജി,സിന്ധു എം കെ, ഡയാന കെ ബി,പ്രിയ പി ജോസ്എന്നിവർ നേതൃത്വം വഹിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ സുധീവ് എന്നിവർ സംസാരിച്ചു സ്വാഗതവും ജെപിഎച്ച്എൻ മിനി എൻ വി നന്ദിയും പറഞ്ഞു.

    

NDR News
26 Feb 2026 07:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents