headerlogo
local

അനന്തമായി നീളുന്ന റോഡ് നിർമാണം : ജനപ്രതിനിധികൾ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി

പൊതുമരാമത്ത് ഏഴരക്കോടി രൂപ ചിലവിൽ നടത്തുന്ന നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി .

 അനന്തമായി നീളുന്ന റോഡ് നിർമാണം : ജനപ്രതിനിധികൾ ശ്രദ്ധക്ഷണിക്കൽ സമരം നടത്തി
avatar image

NDR News

27 Feb 2026 01:00 PM

   ബാലുശ്ശേരി: മാസങ്ങളായി നവീകരണ പ്രവൃത്തി നടക്കുന്ന കൂട്ടാലിട-പൂനത്ത്-കണ്ണാടിപ്പോയിൽറോഡ് പണി അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് പൂനത്ത്,പൊട്ടങ്ങൽ മുക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നാട്ടുകാർ പൊട്ടങ്ങൽ മുക്കിലെ റോഡിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി.

    പൊതുമരാമത്ത് ഏഴരക്കോടി രൂപ ചിലവിൽ നടത്തുന്ന നവീകരണ പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി .മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നിലവിലുള്ള ടാറിംഗ് മാന്തി പൊളിച്ചിട്ടതിനാൽ ഇത് വഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്.ഇതിനിടെ നിരവധി ബൈക്ക് യാത്രക്കാർ തെന്നിവീണ് അപകടത്തിൽ പെട്ട് ചികിത്സ തേടിയിട്ടുണ്ട്.

      എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തിയാക്കണമെന്ന ആവശ്യംഉന്നയിച്ച് കൊണ്ട് അധികൃതരുടെ ശ്രദ്ധപതിയാനാണ് ബഷീർ മറയത്തിങ്ങൽ,ആബിദ കുനിമൽ എന്നീ പഞ്ചായത്ത് അംഗങ്ങളുടെ നേതൃ ത്ത്വത്തിൽ പ്രസ്തുത റോഡിൽ കുത്തിയിരുന്ന് ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തിയത്.ബഷീർ എം,ആബിദ കുനിമൽ,അൻസൽ എംകെ,മുനീർ പി പി,കോയ കുമ്പോട്ട്,ഇബ്രാഹിം എൻ,നദീറ പൂനത്ത്,മുസ്തഫ കുനിമ്മൽ പ്രസംഗിച്ചു,

NDR News
27 Feb 2026 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents