സമഗ്ര വികസനത്തിന് പ്രാധാന്യം നൽകി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക ബജറ്റ്
കണക്കുകൾ പ്രകാരം 16.6 ലക്ഷം രൂപയുടെ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റ്
കൂരാച്ചുണ്ട്: നാടിൻ്റെ വികസനക്കുതിപ്പിന് സാമ്പത്തിക ഊന്നൽ നൽകി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ബിജു കടലശ്ശേരിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമീണ മേഖലയുടെ കായിക ഉന്നമനം ലക്ഷ്യമിട്ട് പൊതു കളിമൈതാനങ്ങൾക്കായി 71.5 ലക്ഷം രൂപ വകയിരുത്തി. ആകെ 26.15 കോടി രൂപ വരവും 25.97 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കണക്കുകൾ പ്രകാരം 16.6 ലക്ഷം രൂപയുടെ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റാണിത്.
പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങൾ, അസിസ്റ്റൻ്റ് സെക്രട്ടറി മണിൽ കുമാർ, വിവിധ വാർഡ് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പഞ്ചായത്തിൻ്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് വരും വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിച്ചു.

