headerlogo
local

ചെറുവണ്ണൂരിൽ കിണർ സമർപ്പണം നടത്തി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കിണർ നിർമ്മിച്ച് നൽകിയത്

 ചെറുവണ്ണൂരിൽ കിണർ സമർപ്പണം നടത്തി
avatar image

NDR News

05 Mar 2026 09:57 PM

ചെറുവണ്ണൂർ: ചെറുവണ്ണൂർ വില്ലേജ് ഓഫീസിന് മുന്നിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ റിലീഫ് കമ്മിറ്റി നിർമ്മിച്ചു നൽകിയ കിണർ റിലീഫ് കമ്മിറ്റിയുടെ രക്ഷാധികാരി ഒ. മമ്മു വടകര ആർ.ഡി.ഒ. അൻവർ സാദത്തിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നളിനി നല്ലൂർ അദ്ധ്യക്ഷയായി. വില്ലേജ് ഓഫീസർ പ്രകാശൻ കണ്ണോത്ത് സ്വാഗതവും, അഷറഫ് കീഴ്ക്കാട്ട് നന്ദിയും പറഞ്ഞു.

      ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൊയ്തു കിണറുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.വി. രാജേഷ്, ആദിലാ നിബ്രാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിഷ മലയിൽ, രാഗേഷ് മഠത്തിൽ, സജീവൻ, ശ്രീഷ ഗണേഷ്, മുംതാസ്, ജംഷീദ, ജസ്മിന മജീദ്, രഞ്ജിനി കാവങ്ങാട്ട്, സ്വപ്ന, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കൊയിലോത്ത് ഗംഗാധരൻ, എ.കെ. ഉമ്മർ, പി.കെ. മൊയ്തീൻ, എം.വി. മുനീർ, പിലാക്കാട്ട് ശങ്കരൻ, കുഞ്ഞമ്മദ് കെ.ടി.കെ., ബാലകൃഷ്ണൻ എ., റഷീദ് മുയിപ്പോത്ത്, മൊയ്തു വി.കെ., എൻ.കെ. ഇബ്രാഹിം, മൊയ്തു കക്കറ, റഫീഖ് കീരിയോട്ട്, മൊയ്തു പാറേമ്മൽ, നജീബ് കെ., പി. ബാലൻ എന്നിവർ സംസാരിച്ചു.

NDR News
05 Mar 2026 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents