headerlogo
local

മഹിളാ സംഗമം മനസ്സ് പങ്കു വെക്കലിന്റെ വേദിയാക്കി സീനിയർ സിറ്റിസൺസ് ഫോറം

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.

 മഹിളാ സംഗമം മനസ്സ് പങ്കു വെക്കലിന്റെ വേദിയാക്കി സീനിയർ സിറ്റിസൺസ് ഫോറം
avatar image

NDR News

09 Mar 2026 02:14 PM

    തിക്കോടി:ലോക വനിത ദിനത്തോട് അനുബന്ധിച്ച് സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് മഹിളാ സംഗമവും, അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. വനിതകളുടെ ഉല്ലാസ പൂർണമായപങ്കാളിത്തം കൊണ്ട് സംഗമം ശ്രദ്ധേയമായ ഒന്നായി.

  തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ജില്ലാ കമ്മിറ്റി മെമ്പറുമായ ഇബ്രാഹിം തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.

   പ്രസിഡണ്ട് ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.രാമചന്ദ്രൻ നായർ, സ്റ്റേറ്റ് കൗൺസിലർ ബാലൻ കേളോത്ത്, വൈസ് പ്രസിഡണ്ട് രവി നവരാഗ്,സുമതി വായാടി,വിമല കൈനോളി എന്നിവർ സംസാരിച്ചു. തുടർന്ന് ദേവയാനി, വിമല കൈനോളി എന്നിവർ ഗാനാലാപനം നടത്തി.

NDR News
09 Mar 2026 02:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents