തോടന്നൂരിൽ 'അറിവിൻ്റെ അശ്വമേധം' ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു
പി.കെ. സുരേഷ് നൊച്ചാട് ക്വിസ് മത്സരം നയിച്ചു
തോടന്നൂർ: തോടന്നൂർ ബ്ലോക്കിൽ ബാലസഭ കുട്ടികൾക്കായി 'അറിവിൻ്റെ അശ്വമേധം' ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. തോടന്നൂർ ബ്ലോക്ക് ട്രൈ സം ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ മണിയൂർ സി.ഡി.എസ്. ചെയർ പേഴ്സൺ ഷിജി അദ്ധ്യക്ഷയായി. ബ്ലോക്ക് കോഡിനേറ്റർ അമൃത സ്വാഗതം പറഞ്ഞു. പി.കെ. സുരേഷ് നൊച്ചാട് ക്വിസ് മത്സരം നയിച്ചു.
ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, വില്യാപ്പള്ളി എന്നീ നാലു പഞ്ചായത്തുകളിൽ നിന്നുമായി മത്സരാർത്ഥികൾ പങ്കെടുത്തു. വില്യാപ്പള്ളി പഞ്ചായത്തിലെ കാർത്തിക് പി.പി., അന്വർത്ഥ് എന്നിവർ ഒന്നാം സ്ഥാനവും, മണിയൂർ ബാലസഭ കുട്ടികളായ മാഗ്നസ് ജൂൺ, ശ്രീപ്രിയ എന്നിവർ രണ്ടാം സ്ഥാനവും, തിരുവള്ളൂർ പഞ്ചായത്തിലെ ആൻമിയ, ശ്രീജിത്ത് എന്നിവർ മൂന്നാം സ്ഥാനവും ആയഞ്ചേരി പഞ്ചായത്തിലെ ബാലസഭ കുട്ടികളായ ദേവാമൃത് ഇഷാൻ ഉമേഷ് എന്നീ കുട്ടികൾ നാലാം സ്ഥാനവും കരസ്ഥമാക്കി.

