ഇ.എം.എസ് ഗ്രന്ഥാലയം കൂത്താളി വീട്ടുമുറ്റ പുസ്തകചർച്ച സംഘടിപ്പിച്ചു
പ്രശസ്ത സാഹിത്യകാരി കെ.പി സുധീര ചർച്ച ഉൽഘാടനം ചെയ്തു.
കൂത്താളി :ഇ.എം.എസ് ഗ്രന്ഥാലയത്തിന്റ നേതൃത്വത്തിൽ വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി. ഇ.എം.എസ് ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച ഒരു യുവതിയുടെ പ്രത്യയ ശാസ്ത്ര ചിന്തകൾ എന്ന നോവലിനെ ആസ്പദമാക്കിയായി രുന്നു ചർച്ച.
പ്രശസ്ത സാഹിത്യകാരി കെ.പി സുധീര ചർച്ച ഉൽഘാടനം ചെയ്തു. സജീവൻ മാസ്റ്റർ പുസ്തകവാതരണം നടത്തി. വായനശാല സെക്രട്ടറി കെ എൻ ബിനോയ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ശ്രീധരൻ കൂത്താളി, ഗംഗധരൻ കൂത്താളി, കെഎം ഉണ്ണികൃഷ്ണൻ, എൻ രവി എ സി ബിജു എന്നിവർ സംസാരിച്ചു.

