മേപ്പയൂർ കുറുങ്ങോട്ടു താഴ ചേതന കലാ സാംസ്‌കാരിക വേദി ഗൃഹ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
മേപ്പയൂർ: മേപ്പയൂർ കുറുങ്ങോട്ടു താഴ ചേതന കലാ സാംസ്‌കാരിക വേദി മാർച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ചു വനിതാ സംഗമവും അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. പാചക വാതക അപകട സാധ്യതകൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു. ഇലക്ട്രിക് ഷോക്ക് അപായങ്ങളെ പറ്റിയും വൈദ്യുതോപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോഴുള്ള സുരക്ഷാ മുൻകരുതലുകളും വിശദീകരിച്ചു.
കുറുങ്ങോട്ട് വിജേഷിന്റെ വീട്ടിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി. ഉഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രാജീവൻ കെ.കെ. മുഖ്യാതിഥിയായി. സജിത്ര അദ്ധ്യക്ഷയായ ചടങ്ങിൽ ബിന്ധ്യ സ്വാഗതവും സുവർണ നന്ദിയും പറഞ്ഞു. ആർ. ബാലകൃഷ്ണൻ, സി.എൻ. ഉഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

