പേരാമ്പ്ര സൗത്ത് വ്യാപാരി വ്യവസായി സമിതി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി
പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചേനോളി റോഡിലെ ദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സി.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഷാജു ഹൈലൈറ്റ് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ.എം. ശ്രീനിവാസൻ, ബാബു കൊമ്മിണിയോട്ട്, നാസിദ വി.കെ., യൂസഫ് കരിമ്പിൽ പൊയിൽ, സജിന വി.കെ., സാവിത്രി അടിയാട്ടിൽ, ധന്യ അനിൽകുമാർ, അനിരുദ്ധൻ, അഡ്വ. അപർണ്ണ, രാധ അരീപ്പൊയിൽമീത്തൽ, ജസീല വാഴയിൽ, പത്മകല സി., വനജ കിഴക്കയിൽ, സുനിജ, കെ.വി. വൽസൻ നായർ, വിനു നാഗത്ത്, പ്രദീപ് വി.സി. എന്നിവരും സമിതി ഭാരവാഹികളായ വി.കെ. ഭാസ്‌ക്കരൻ, എ.പി. ശ്രീജ, സുമ കായണ്ണ, നിർമ്മല സജീവ് എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
മാധ്യമ പ്രവർത്തകർ, പ്രശാന്ത് പാലേരി, യൂണിറ്റിലെ വ്യാപാരി വ്യവസായി മെമ്പർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മതസൗഹാർദ്ദവും ഒത്തൊരുമയും പുതുക്കുന്ന വേദിയായി മാറിയ വിരുന്നിൽ നൂറ്റൻപതിലധികം പേർ പങ്കെടുത്ത ഇഫ്താർ സ്‌നേഹവിരുന്നും നടന്നു.

