കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ -മക്കാട്ട് താഴ റോഡ് ഉദ്ഘാടനം ചെയ്തു
ടി .പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
അരിക്കുളം:അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽ - ടി.പി രാമകൃഷ്ണൻ എം ൽ എ യുടെ പ്രദേശിക വികസന ഫണ്ടിൽ 10 ലക്ഷം രൂപയും - അരിക്കുളം ഗ്രാമ പഞ്ചായത്ത് എൻ - ആർ. ഇ.ജി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയും വിനിയോഗിച്ച് പൂർത്തികരിച്ച കുറ്റിക്കണ്ടി മുക്ക് - കുറ്റിക്കണ്ടി താഴ - മക്കാട്ട് താഴ റോഡ് ടി.പി രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രമണി അധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.സി ബാലകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
മെമ്പർമാരായ കമല കെ.കെ, ബിന്ദു കുട്ടമ്പത്ത്, സ്റ്റിജ അനീഷ്, പി.എം.ശശി, വി.പി അശോകൻ, സൗദ കുറ്റിക്കണ്ടി,കെ അഷ്റഫ് കെ.എം അബ്ദുൽസലാം, ടി സുധിഷ്, ശ്രീലേഖ ഇ.പി. തുടങ്ങിയവർ സംസാരിച്ചു - ടി.എം സജീഷ് സ്വാഗതവും പി.എം ബാലൻ നന്ദിയും പറഞ്ഞു.

