headerlogo
local

കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി യുവാവ് മാതൃകയായി

ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ആണ് ദിവസങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടത്.

 കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി യുവാവ് മാതൃകയായി
avatar image

NDR News

12 Mar 2026 03:37 PM

 പയ്യോളി:കളഞ്ഞു കിട്ടിയ പണം തിരിച്ചു നൽകി നാടിനു മാതൃകയായി.ചൊറിയൻ ചാൽ,ചൂള പറമ്പ്, അറബിക് കോളേജ് എന്നിവിടങ്ങളിൽ സാധനങ്ങൾ ഡെലിവറി നടത്തുന്ന ഇരിങ്ങത്ത് സ്വദേശി നാലു പുരക്കൽ അനുജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ആണ് ദിവസങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ടത്.

    സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം അറിയിപ്പ് വന്നതോടെ, തനിക്കു കിട്ടിയ പേഴ്സ് വിവരം പൊതുപ്രവർത്തകനും ചാത്തമംഗലം സ്വദേശിയുമായ സുബീഷ് കാർത്തിക ഉടമയെ അറിയിക്കുകയും, ഡിവിഷൻ കൗൺസിലർ ഹൈറുന്നീസ, രവീന്ദ്രൻ നീലിമ എന്നിവരുടെ സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയും ചെയ്തു.

   സുബീഷിന്റെ വലിയ മനസ്സിനെ ചാത്തമംഗലം കൂട്ടായ്മ അഭിനന്ദിക്കുകയും ഇത്തരം മാതൃക സമൂഹത്തിന് ഉത്തേജകമാക്കാൻ ഇതൊരു നിമിത്തമാകുമെന്നും പറഞ്ഞു.

NDR News
12 Mar 2026 03:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents