headerlogo
local

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കൂരാച്ചുണ്ടിൽ സർവ്വകക്ഷി യോഗം

പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു.

 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കൂരാച്ചുണ്ടിൽ സർവ്വകക്ഷി യോഗം
avatar image

NDR News

13 Mar 2026 09:27 PM

കൂരാച്ചുണ്ട്: കാലവർഷം എത്തുന്നതിനു മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു. ശുചീകരണ പ്രവർത്തനങ്ങളിലും ബോധവൽക്കരണ പരിപാടികളിലും ജനപങ്കാളിത്തം ഉറപ്പാക്കി 'ആരോഗ്യ ജാഗ്രത' ക്യാമ്പയിൻ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. മഴക്കാലത്ത് പടർന്നുപിടിക്കാൻ സാധ്യതയുള്ള ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വാർഡ് തലങ്ങളിൽ ജനകീയ സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം നടത്തണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

       യോഗത്തിൽ വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡാർളി അബ്രാഹം പുല്ലൻകുന്നേൽ (ആരോഗ്യ-വിദ്യാഭ്യാസം), ബിന്ദുമോൾ തോമസ് കളപ്പുരക്കൽ (വികസനകാര്യം), ചെറിയാൻ ജോസഫ് അറക്കൽ (ക്ഷേമകാര്യം) എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ. കുഞ്ഞമ്മദ്, ആൻസമ്മ എൻ.ജെ., അഡ്വ. വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, സണ്ണി ജോസഫ് കാനാട്ട്, റസീന യൂസഫ്, ജലീൽ കുന്നുംപുറത്ത്, ബിന്ദു കുര്യൻ ആനിക്കാട്ട് എന്നിവർ വിവിധ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചു.

സി.ഡി.എസ്. ചെയർപേഴ്സൺ സുനിത ജോബ്, പഞ്ചായത്ത് സെക്രട്ടറി മനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ മനു എ.എം., ബിനിൽ ബി., അനിഷ തമ്പി എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

 

NDR News
13 Mar 2026 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents