ചെറുവണ്ണൂർ നിടുമ്പ്രത്ത് മീത്തൽ - മലയനകണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം നിർവഹിച്ചു
ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ആവള നിടുമ്പ്രത്ത് മീത്തൽ - മലയനകണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ നിർവഹിച്ചു. വിജയൻ ആവള അദ്ധ്യക്ഷനായി.
ഒലിപ്പിൽ മമ്മു, ഷാഫി ഇടത്തിൽ, ജലിൽ എൻ.കെ., സരോജിനി രമ്യാലയം, അമ്മത് എടത്തിൽ, എം.എൻ. കുഞ്ഞിക്കണ്ണൻ, രജി പി.എം., വിജയൻ പീടികയുള്ളതിൽ, സുഭാഷ് രയരോത്ത് എന്നിവർ സംസാരിച്ചു. മുന്നൂറ്റൻ കുഴി - മേയന മീത്തൽ റോഡിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ നിർവഹിച്ചു.

