നടുവണ്ണൂരിൽ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കാർഗിൽ റെസിഡെൻ്റ്സ് അസോസിയേഷനും കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ഓപ്പൺ ഫോറത്തിൻ്റെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി. ഉണ്ണിനായർ അദ്ധ്യക്ഷനായി.
ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള ഒന്നാം സെഷൻ ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷും ആരോഗ്യപരമായ ഭക്ഷണ രീതി സംബന്ധമായ രണ്ടാം സെഷൻ എസ്.ഡി.എസ്.എം. വിമൻസ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ പി.പി. അഞ്ജലിയും നയിച്ചു. ചെറുപ്പക്കാരിൽ വർദ്ധിച്ചു വരുന്ന പ്രമേഹ വ്യാപ്തിയെ പ്രതിരോധിക്കുവാനുള സൂചന ബോർഡ് ഗാർഹിക കൂട്ടായ്മ ഭാരവാഹികളും അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.
വാർഡ് മെമ്പർമാരായ എ.പി. ഷാജി, ബിന്ദു കുട്ടിക്കണ്ടി, ഒ.എം. കൃഷ്ണകുമാർ, ഡോ. എം.എം. സുഭീഷ്, പി. നാരായണൻ നായർ എന്നിവർ സംസാരിച്ചു. സി.എസ്. നിഖിൽ, ഐ.എം. കൃഷ്ണൻ, എ.പി. ദേവദാസ്, ബാലൻ മലോൽ, എം. സുഭാഷ് എന്നിവർ നേതൃത്വം നൽകി.

