ആവേശം വാനോളം ഉയർത്തി പേരാമ്പ്രയിൽ കുഞ്ഞോളം വാനോളം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര :പേരാമ്പ്ര ഉപജില്ലയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഏകദിന ശില്പശാലയും മികവുകളുടെ പ്രകടനവും കുഞ്ഞോളം വാനോളം എന്ന പേരിൽ പേരാമ്പ്ര എയുപി സ്കൂളിൽ നടന്നു ഉപജില്ലയുടെ തനത് പരിപാടിയായ ഈ മികവഴക് സംഗമം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മൊത്തം ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നായി മാറി.
ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മികച്ച ഉത്പന്നങ്ങളുടെ പ്രദർശനവും അവരുടെ കഴിവുകളുടെ പ്രകടനവും പരിപാടിയെ വേറിട്ടതാക്കി മാറ്റി അമ്പതിലധികം സ്കൂളുകളിൽ നിന്നുള്ള പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു.എഴുപതോളം സ്കൂളുകളിൽ നിന്നായി 250 ഓളം വിദ്യാർത്ഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പ്രമോദ് കെ വി ചടങ്ങിൽ അധ്യക്ഷം വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും പാഠപുസ്തക സമിതി അംഗവും എഴുത്തുകാരനുമായ ഡോക്ടർ ടിപി കലാധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഗാന രചയിതാവ് രമേശ് കാവിൽ പുസ്തക പ്രകാശനം നടത്തുകയുണ്ടായി.
വാർഡ് മെമ്പർ എസ് എം ശ്രീനിവാസൻ ബാലസാഹിത്യകാരി കെ സൈജ ടീച്ചർ എച്ച് എം ഫോറം കൺവീനർ കെ സജീവൻ, വിദ്യാരംഗം കോഡിനേറ്റർ വി എം അഷ്റഫ്, പി രാമചന്ദ്രൻ,ടി കെ ഉണ്ണികൃഷ്ണൻ, ടി.കെ നൗഷാദ്, കെ റീന,പിവി ഷീബ, എസ് ഡി ഇന്ദുജ എന്നിവർ സംസാരിച്ചു. തുടർന്ന് റിജു ആവള യുടെ നാടൻപാട്ട് പരിപാടിയും അരങ്ങേറുകയുണ്ടായി.

