headerlogo
local

കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് കാളിയാട്ട മഹോത്സവം.

 കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
avatar image

NDR News

27 Mar 2026 10:33 AM

 കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കൊടിയേറ്റത്തോടെ 8 ദിവസത്തെ ആഘോഷത്തിനാണ് തുടക്കംകുറിച്ചത്‌. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് കാളിയാട്ട മഹോത്സവം.

   കൊടിയേറ്റശേഷം കാഴ്ച ശീവേലിയ്ക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍ മേള പ്രമാണിയാകും. രാവിലെ 10.30 ന് ശിവഗംഗ നാഗരാജിന്റെ സോപാനസംഗീതം. കൊടിയേറ്റ ദിവസം രാവിലെ കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തില്‍ നിന്നുളള ആദ്യത്തെ അവകാശ വരവ് ക്ഷേത്രത്തിലെത്തും. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്നു, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വരവുകളും ക്ഷേത്രത്തില്‍ എത്തും.

   വൈകീട്ട് കാഴ്ച ശീവേലിക്ക് വെള്ളിത്തുരുത്തി ഉണ്ണി നായര്‍ നേതൃത്വം നല്‍കും.രാത്രി 7 .30 ന് ബ്രഹ്മ ഭജന്‍സ് എന്നിവ നടക്കും.

NDR News
27 Mar 2026 10:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents