headerlogo
local

സോഷ്യലിസ്റ്റുകൾ സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടി:കെ.ലോഹ്യ

കൊഴുക്കല്ലൂർ സമത സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.  

 സോഷ്യലിസ്റ്റുകൾ സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടി:കെ.ലോഹ്യ
avatar image

NDR News

28 Mar 2026 01:05 PM

  കൊഴുക്കല്ലൂർ :സാമൂഹികമായ അസമത്വങ്ങൾക്കെതിരെ പോരാട്ടം നയിച്ചതിൽ സോഷ്യലിസ്റ്റുകൾക്ക് വലിയ പങ്കാണ് ഉള്ളതെന്നും,  കൊഴുക്കല്ലൂർ പ്രദേശത്ത് ജാതീയവും സാമൂഹികവുമായ അസമത്വങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ പുത്തലത്ത് രാഘവൻ നായരുടെ പങ്ക് വളരെ വലുതാണെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ പറഞ്ഞു.

 പുത്തലത്ത് രാഘവൻ നായരുടെ എട്ടാം ചരമ ദിനാചരണത്തിൻ്റെ ഭാഗമായി ആർ.ജെ.ഡി. കൊഴുക്കല്ലൂർ മേഖലാ കമ്മറ്റി കൊഴുക്കല്ലൂർ സമത സെൻ്ററിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

    രവി ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു.ആർ.ജെ.ഡി ജില്ലാ ആക്ടിണ്ട് പ്രസിഡണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി.ഇ. കുഞ്ഞിക്കണ്ണൻ,സി.കെ.ശ്രീധരൻ, പി. ബാലൻ, ജസ്‌ല കൊമ്മിലേരി , വി പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്,വി.പി ഷാജി, പി.കെ.രതീഷ് ,ലികേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

     കാലത്ത് ശവകുടത്തിൽ നടന്ന പുഷ്പാർച്ചനക്ക് നിഷാദ് പൊന്നം കണ്ടി, അമൽ ആസാദ്, കെ.എം ബാലൻ, സുധീഷ് കുമാർ ബി.ടി. പ്രമീഷ്, എന്നിവർ നേതൃത്വം നൽകി.

NDR News
28 Mar 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents