പൂനത്ത് യു ഡി എഫ് കുടുംബ സംഗമം നടത്തി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ ഉൽഘാടനം ചെയ്തു.
പൂനത്ത്: ബാലുശ്ശേരി മണ്ഡലം സ്ഥാനാർഥി വി ടി.സൂരജിന്റെ തിരെഞ്ഞെടുപ്പ് പ്രചാരത്തിന്റെ ഭാഗമായി പൂനത്ത് 48,49 ബൂത്തുകളുടെ സംയുക്ത കുടുംബ സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനൻ ഉൽഘാടനം ചെയ്തു.
കേരളത്തിൽവരുന്ന ഭരണ മാറ്റത്തോടൊപ്പം ബാലുശ്ശേരിയിൽ യു.ഡി.എഫ്.സ്ഥാനാർഥി വി ടി. സൂരജും തിരെഞ്ഞെടുക്കപ്പെടു മെന്ന് ഉത്ഘാടക പറഞ്ഞു.
വാവോളി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംകെ. അബ്ദുസ്സമദ് മുഖ്യ പ്രഭാഷണം നടത്തി.എംപി.ഹസ്സൻ കോയ, എംകെ.യൂസുഫ്, ടി.ഹസ്സൻ കോയ,ആബിദ കുനിമമൽ, എൻ.പോക്കാർകുട്ടി,ദിലീപ് കുമാർ, കെ പി.ഇസ്മായിൽ , ലത്തീഫ് എംകെ,ഷമീം മുണ്ടയ്ക്കൽ,കുറ്റിക്കണ്ടി മുഹമ്മദലി,യൂസഫ് കെ എം. എന്നിവർ പ്രസംഗിച്ചു.

