യു.ഡി.എഫ്. നടുവണ്ണൂർ പഞ്ചായത്ത് വനിതാ സംഗമം നടത്തി
വനിതാസംഗമം കാവുന്തറയിൽ എ.ഐ.സി.സി സെക്രട്ടറി സൂരജ് ഠാക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ : ബാലുശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. സൂരജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി നടുവണ്ണൂർ പഞ്ചായത്ത് യു.ഡി.എഫ് വനിതാസംഗമം കാവുന്തറയിൽ എ.ഐ.സി.സി സെക്രട്ടറി സൂരജ് ഠാക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഷഹർ ബാനു സാദത്ത് അധ്യക്ഷം വഹിച്ചു. കൺവീനർ കെ. രാജീവൻ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്,ടി. നിസാർ, ബിജു കാവിൽ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുജ, മെമ്പർമാരായ എ.പി ഷാജി മാസ്റ്റർ, സാജിറ അനസ്. ഇ.പി. ഖദീജ ടീച്ചർ, ഷീജ ടീച്ചർ, പ്രദീപൻ മാസ്റ്റർ,എം സത്യനാഥൻ മാസ്റ്റർ, പി.ലത്തീഫ് മാസ്റ്റർ ,കെ.ടി. കെ. റഷീദ്, നുസ്റത്ത് ബഷീർ, കെ.പി.സത്യൻ എൻ. വി. നഫീസ,റാബിയ കരുവണ്ണൂർ, സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.
ഷാഫി പറമ്പിൽ എം.പി യും , സ്ഥാനാർത്ഥി വി.ടി. സൂരജും നയിക്കുന്ന റോഡ് ഷോ വൈകീട്ട് 3 മണിക്ക് നടുവണ്ണൂരിൽ നിന്നാരംഭിച്ച് പൂനൂരിൽ സമാപിക്കും.

