headerlogo
local

നിറപ്പകിട്ടോടെ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു

കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്യുന്നു

 നിറപ്പകിട്ടോടെ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം നടന്നു
avatar image

Gireesh

03 Jun 2026 10:56 AM

            പുതിയ അധ്യയനവർഷത്തിലെ ആദ്യദിനത്തിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ പ്രവേശനോത്സവം നിറപ്പകിട്ടോടെ നടന്നു.ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിൽ പ്രവേശം നേടിയ കുട്ടികൾക്ക് ഡി.വൈ.എഫ്.ഐ കോക്കല്ലൂർമേഖലകമ്മിറ്റിനൽകിയസ്‌നേഹോപഹാരങ്ങൾ സമ്മാനിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.പ്രിൻസിപ്പൽ നിഷ.എൻ.എം, ഹെഡ്‌ മാസ്റ്റർ യൂസഫ് നടുവണ്ണൂർ, പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ എ.പി. പ്രകാശൻ, വി.എസ്.സുമേഷ്, ഹയർ സെക്കൻ്ററി സീനിയർ അസിസ്റ്റൻ്റ് മുഹമ്മദ് സി അച്ചിയത്ത്, സ്റ്റാഫ് സെക്രട്ടറി റഫീഖ് പൂനത്ത് എന്നിവർ സംസാരിച്ചു.

Gireesh
03 Jun 2026 10:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents