പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിൽ ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര : പ്രവാസി ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ 2026, 2029 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻപേരാമ്പ്രമണ്ഡലംമുസ്‌ലിം ലീഗ് ജന:സെക്രട്ടറി ലത്തീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽനിന്നും5000പ്രവർത്തകരെപുതിയതായിചേർക്കാൻ തീരുമാനിച്ചു.പ്രവാസിലീഗ് മണ്ഡലം പ്രസിഡണ്ട് ചേറമ്പറ്റ മമ്മു അധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ . മുനീർ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ.റഷീദ്, ജില്ലാ ഉപാധ്യക്ഷൻ ഹുസൈൻ കമ്മന, മുനീർ കുളങ്ങര,ടി.പി. മുഹമ്മദ് ,കെ. പി അബ്ദൂള്ള,മൊയ്തീൻ പെരിങ്ങാട്ട്, കീപ്പോട്ട് അമ്മത്, മെയ്തി കക്കിനകണ്ടി, തുടങ്ങിയവർ സംസാരിച്ചു.മൊയ്തു പുറമണ്ണിൽ സ്വാഗതവും സി. സൂപ്പി നന്ദിയും പറഞ്ഞു.

