.വി.ടി സുരജ് എം എൽ എ യ്ക്ക് സ്വീകരണം
വാകയാട് ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ബാലുശ്ശേരി എം എൽ എ യ്ക്ക് സ്വീകരണം ഒരുക്കി അധ്യാപകരും , വിദ്യാർത്ഥികളും മാനേജമെന്റും രക്ഷിതാക്കളും.
2026 നിയമസഭാ ഇലക്ഷൻ റിസൾട്ട് വാകയാട് ഹയർ സെക്കണ്ടറി സ്കൂളിനെ സമ്പന്ധിച്ച് ഏറെ സന്തോഷം നല്കുന്നതാണ്. കാരണം സ്കൂളിന്റെ ഒരു പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. വി.ടി സൂരജ് സ്കൂൾ സ്ഥിതി ചെയ്യുന്ന ബാലുശ്ശേരി മണ്ഡലത്തിൽ നിന്നും വിജയിച്ച് എം.എൽ എ ആയതാണ്. മത്സര സമയത്ത് സ്കൂളിൽ വന്ന് അധ്യാപകരുടെ അനുഗ്രഹം വാങ്ങാൻ സൂരജ് മറന്നില്ല. അതുകൊണ്ട് എം എൽ എ ക്ക് സ്വീകരണം ഒരുക്കുന്നതിൽ എല്ലാവരും ഏറെ സന്തോഷത്തിലാണ്. 2026 ജൂൺ അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് നടത്തുന്ന സ്വീകരണ ചടങ്ങിൽ വെച്ച് പ്ലസ്ടു .എസ് എസ് എൽ സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം എം എൽ എ നല്കുന്നതാണ്.

