headerlogo
local

ബാലശ്ശേരി എം എൽ എ. വി ടി സൂരജിന് പൂർവ വിദ്യാലയത്തിന്റെ ആദരവ്.

വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ ബലുശ്ശേരി എം എൽ എ വി.ടി സൂരജിന് സ്വീകരണo നല്കി അധ്യാപകരും, വിദ്യാർത്ഥികളും.

 ബാലശ്ശേരി എം എൽ എ. വി ടി സൂരജിന് പൂർവ വിദ്യാലയത്തിന്റെ ആദരവ്.
avatar image

NDR News

05 Jun 2026 03:14 PM

                 2012 ൽ പ്ലസ്ടു സയൻസ് പഠനം പൂർത്തിയാക്കിയ വി.ടി. സൂരജ് എം എൽ എതന്റെപൊതുപ്രവർത്തനത്തിന്റെ അടിസ്ഥാനം വാകയാട് സ്കൂളിൽ രണ്ടു വർഷം പഠിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണന്ന് പറഞ്ഞു. അവിടുത്തെ അധ്യാപകരുടെയും സഹപാഠികളുടെയും സ്വാധീനം വളരെ വലുതായിരുന്നു. ഇലക്ഷൻ പ്രചരണത്തിനായി സ്കൂൾ ക്യാമ്പസിൽ നിന്ന് എടുത്ത റീൽസ് അദ്ദേഹം പ്രത്യേക പരാർമശിച്ചു. സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം എം എൽ എ എന്ന നിലയിൽ സ്കൂളിന് ചെയ്യാവുന്ന സഹായങ്ങൾ ഉറപ്പ്നല്കി. മാനേജ് കമ്മിറ്റി പ്രസിഡന്റും സ്കൂൾ മാനേജരും എം എൽ എ ക്കുള്ള ഉപഹാരങ്ങൾ നല്കി. കൂടാതെ മറ്റൊരു പൂർവ്വ വിദ്യാർത്ഥി കൂടിയായ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. 

         എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയളിലും ഏപ്ലസ് നേടിയ വിദ്യാർത്ഥികളെ എം.എൽ എ അനുമോദിച്ചു.

         ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, മനേജർ ഗോവിന്ദൻ കുട്ടി മാസ്റ്റർ, പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ പി ടി എ പ്രസിഡന്റ് സി കെ പ്രദീപൻ.ശശി ശബാന മെമ്പർ കോട്ടൂർ പഞ്ചായത്ത്, ശ്രീമതി.ഷംന എം പി ടി എ പ്രസിഡന്റ്, കൃഷ്ണദാസ്,എച്ച് എം ബീന ടീച്ചർ പ്രസംഗിച്ചു.

NDR News
05 Jun 2026 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents