headerlogo
local

ലോക പരിസ്ഥിതി ദിനം വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു

പര്യാവരൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ച ലോക പരിസ്ഥിതി ദിനം വിദ്യാലയ ക്ഷേമസമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു.

 ലോക പരിസ്ഥിതി ദിനം വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു
avatar image

Gireesh

05 Jun 2026 09:06 PM

                  പേരാമ്പ്ര പര്യാവരൺ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ച ലോക പരിസ്ഥിതി ദിനം വിദ്യാലയ ക്ഷേമസമിതി പ്രസിഡൻ്റ് ശ്രീ പ്രസൂൺ കല്ലോട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസിൽ നിന്ന് ലഭിച്ച ഫലവൃക്ഷം വിദ്യാലയ പരിസരത്ത് നട്ടു കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ചെണ്ടവാദ്യത്തിൽ പ്രശസ്തനായ ശ്രീ ശ്രീധരൻ ചെറുവണ്ണൂർ ഉദ്ഘാടന സഭയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു കൊണ്ട് പരിസ്ഥിതി ദിന സന്ദേശം നൽകുകയുണ്ടായി . ശ്രീ പി കെ പ്രമോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ശ്രീമതി ദീപ എൻ എസ് , പര്യാവരൺ ക്ലബ് ഇൻചാർജ് ശ്രീമതി ശരണ്യ എന്നിവർ സംസാരിച്ചു. റോൾപ്ലേ ,പ്രസംഗം ,കവിതാലാപനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി . കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന ഫലവൃക്ഷങ്ങൾ പരസ്പരം കൈമാറിക്കൊണ്ട് 'ചങ്ങാതിക്കൊരു മരം ' പദ്ധതി നടപ്പിലാക്കി. പ്ലക്കാർഡുകളുടെ നിർമ്മാണവും പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. പരിസ്ഥിതി പ്രതിജ്ഞയും എടുത്തു.

      പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം ,പ്രബന്ധരചന ,പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സര പരിപാടികൾ നടക്കും. കുട്ടികൾ വിദ്യാലയ പരിസരവും വീടും ശുചീകരിക്കുകയും പ്ലാസ്റ്റിക് മുക്ത നവകേരളത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്യും. വിദ്യാലയത്തിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും

Gireesh
05 Jun 2026 09:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents