headerlogo
local

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ ശ്രീമതി കീർത്തി ഐ എഫ് എസ്   ന്റെ സാനിധ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
avatar image

NDR News

06 Jun 2026 07:52 AM

         നടുവണ്ണൂർ:  വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തര  മേഖല ഫോറസ്റ്റ് കൺസർവേറ്റർ ശ്രീമതി കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പ്രവർത്തിക്കുന്ന വിധ്യാവനം, നാഷണൽ സർവീസ് സ്കീം, സ്കൗട്ട്, റേഞ്ചർ റോവർ ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.  പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പരിസ്ഥിതി ദിനം ഓർമപ്പെടുത്തുകയാണന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കീർത്തി പറഞ്ഞു.

             സോഷ്യൽ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ശ്രീമതി. നീതു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, ഫോറസ്റ്റ് റേഞ്ച് ഓഫീസർ അഖിൽ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ ഇബ്രാഹിം, ശ്രീ. നിധിൻ, ടി.ആർ ഗിരീഷ്, സതീഷ് കുമാർ എം, പ്രവിഷ ടി.കെ, രബിന കെ, ബ്രിജിത്ത് ഇ.കെ എന്നിവർ സംസാരിച്ചു. ഇതോടൊ നുബന്ധിച്ച്   വിദ്യാ വനനത്തിൽ വൃക്ഷ തൈകൾ നടുകയും ചെയ്തു.

 

NDR News
06 Jun 2026 07:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents