headerlogo
local

നിർമ്മാണത്തിലെ അപാകത പാടിക്കുന്ന് കായണ്ണ റോഡ് തകർന്നു.

റോഡ് പണി പൂർത്തിയാകും മുമ്പ് പാടികുന്ന് കായണ്ണ റോഡ് ഇടിഞ്ഞു താന്നു. നിർമ്മാണത്തിലെ അപാകതയാണ് പ്രദേശവാസികൾ പറഞ്ഞു.

 നിർമ്മാണത്തിലെ അപാകത പാടിക്കുന്ന് കായണ്ണ റോഡ് തകർന്നു.
avatar image

NDR News

10 Jun 2026 06:27 PM

           കായണ്ണ.  റോഡ് പണി പൂർത്തിയാകും മുമ്പ് പാടികുന്ന് കായണ്ണ റോഡ് ഇടിഞ്ഞു താന്നു. .പാടിക്കുന്ന് കള്ളുഷാപ്പിന് സമീപത്ത് ടാറിംഗ് ചെയ്ത ഭാഗം ഇടിഞ്ഞു താന്നു. കാപ്പുമുക്ക്, കായൽ മുക്ക് ഭാഗങ്ങളിൽ ഓട നിർമ്മിക്കാത്തതിനാൽ റോഡിന്റെ വശങ്ങൾ മഴ വെള്ള കുത്തഴുക്കിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിർമ്മാണത്തില അപാകതയാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇത് നിർമ്മാണ സമയത്ത് ശ്രദ്ധയിൽ പെടുത്തിയതാണ്.

      കൂട്ടാലിട കൂരാചുണ്ട് സംസ്ഥാന പാതയിലെ പാടി കുന്ന് ജംങ്ഷൻ മുതൽ കായണ്ണ പഞ്ചായത്ത് ഓഫീസ് വരെ 4.25 കിലോമീറ്റർ 5 കോടി രൂപ ചെലവിലാണ് നിർമ്മാണം നടക്കുന്നത്. പൊതു മരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിന്റെ അപാകതകൾക്കെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.

NDR News
10 Jun 2026 06:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents