headerlogo
local

കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

സംസ്ഥാനപാതയിൽ നടുണ്ണൂർ മേക്കോത്ത് പെട്രോൾ പമ്പിന് മുമ്പിലാണ് അപകടം നടന്നത്. പാവണ്ടൂർ സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക് പറ്റി.

 കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
avatar image

NDR News

10 Jun 2026 04:27 PM

          നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണരിലെ മേക്കോത്ത് പെട്രോൾ പമ്പിനു മുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ കീഴ്മേൽ മറിഞ്ഞു. കാർയാത്രക്കാരായ മൂന്നു പേർക്ക് പരിക്കേറ്റു. പാവണ്ടൂർ സ്വദേശികളായ അനിത (60), ഗിരിജ കുമാരി (56), ഷിജി (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രണ്ടു മണിക്കാണപകടം. ഉള്ളിയേരി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. എതിരെയാണ് പിക്കപ്പ് വാൻ വന്നത്. പിക്കപ്പുവാനിൻ്റെ മുൻ ഭാഗം തകർന്നു. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ നാട്ടുകാർ ചേർന്ന് റോഡിൽനിന്ന് മാറ്റിയതോടെ ഗതാഗതം സുഗമമായി.

NDR News
10 Jun 2026 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents