മേപ്പയൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ സഹപാഠികൾ പ്രധാന ആധ്യാപകർ
സഹാഠികളായ പ്രീതി ടീച്ചറും സുനന്ദ ടീച്ചറും മേപ്പയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രധാന അധ്യാപകർ
1991-92 വടകര ഡയറ്റിൽ ഒരേ ക്ലാസ്സി ൽ പഠിച്ച സുനന്ദ ടീച്ചറും പ്രീതി ടീച്ചറും മേപ്പയൂർ ഹയർ സെക്കറി സ്കൂളിൽ പ്രധാന അധ്യാപകരായി എന്ന അപൂർവ നേട്ടം. ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ 2523 കുട്ടികൾ ഉള്ളതിനാൽ രണ്ട് പ്രധാന അധ്യാപകർ ഉണ്ടാകും. ഒരാൾ അക്കാഡമിക് കാര്യങ്ങളും രണ്ടാമത്തെ ആൾ ഭരണ കാര്യങ്ങളും കൈകാര്യം ചെയ്യും. പ്രീതി ടീച്ചർ കഴിഞ്ഞ വർഷമാണ് ഇവിടെ പ്രധാന അധ്യാപികയായി എത്തുന്നത്. സുനന്ദ ടീച്ചർ ഈ മാസമാണ് എത്തിയത്. പ്രീതി ടീച്ചർ 2030 ലും സുനന്ദ ടീച്ചർ 2028 ലും വിരമിക്കുന്നതാണ്. രണ്ട് വർഷം ജില്ലയിലെ ഒരു പ്രധാന സ്കൂളിനെ നയിക്കാനുള്ള ഭാഗ്യം രണ്ട്പേർക്കും ലഭിക്കുന്നതാണ്.

