പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പൂനത്ത് മുസ്ലീം റിലീ കമ്മിറ്റി എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബാലുശ്ശേരി എം എൽ എ വി ടി സൂരജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ആദരിച്ചു.
പൂനത്ത്: പൂനത്ത് പ്രദേശത്ത് നിന്ന് പ്ലസ് ടു വിലും,എസ് എസ് എൽസി യിലും ,ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ,എൽ എസ് എസ്,യു എസ് എസ് ,വിജയികളെയും പൂനത്ത് മുസ്ലീം റിലീഫ് കമ്മിറ്റി സംഘടി പ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു.
ബാലുശേരി എം എൽ എ.വി.ടി.സൂരജ്.ഉൽഘാടനം ചെയ്തു. ടി.ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.ഇ.സിജാത ടീച്ചർ,അനുമോദന പ്രഭാഷണം നടത്തി. മുസ്ലിം റിലീഫ് കമ്മിറ്റിയും,പി സി.നാസർ ഫൗണ്ടേഷനും ഏർപ്പെടുത്തിയ ഉപഹാരങ്ങൾ എം എൽ എ.വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സജില രജീഷ്,വാർഡ് മെമ്പർ ആബിദ കുനിമൽ,എം.ബഷീർ,എംകെ.അബ്ദുസ്സമദ്,എംപി.ഹസ്സൻ കോയ, സക്കീർ സി കെ, വി.മുഹമ്മദലി,മുനീർ പി പി.അൻസൽ എംകെ, അസീസ് കുമ്പോട്ട് ,ദിലീബ് കുമാർ,അൻവർ പൂനത്ത് നാദിറ,ആശംസകൾ നേർന്നു.

