headerlogo
local

ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ ബോർഡ് വി.ടി സൂരജ് പ്രകാശനം ചെയ്തു.

കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശ ബോർഡ് എം.എൽ.എ വി ടി സൂരജ് പ്രകാശനം ചെയ്തു

 ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ ബോർഡ് വി.ടി സൂരജ് പ്രകാശനം ചെയ്തു.
avatar image

NDR news

13 Jun 2026 10:26 PM

        ബാലുശ്ശേരി :കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 13th താമരശ്ശേരി എച്ച്.എസ്.എസ് സ്‌കൗട്ട് ട്രൂപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ പുതിയ അധ്യയന വർഷത്തെ നൂതന പ്രവർത്തനങ്ങളുടെ ഉദ്ഘാടനംബഹുമാനപ്പെട്ടബാലുശ്ശേരി എം.എൽ.എ  വി.ടി.സൂരജ് ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശ ബോർഡിൻ്റെ പ്രകാശനത്തിലൂടെ നിർവ്വഹിച്ചു. സ്കൗട്ട് ട്രൂപ്പ് ലീഡർ സഹജ് വിനോദും സ്കൗട്ടുകളുംസകൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്തും നേതൃത്വം നൽകി. പി.ടി.എ പ്രസിഡൻ്റ് അജീഷ് ബക്കീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എൻ.എം.നിഷ സംസാരിച്ചു. തുടർന്ന് സ്കൗട്ടുകൾ ഹയർ സെക്കൻ്ററി ഓഫീസിന് സമീപം സന്ദേശ ബോർഡ് സ്ഥാപിച്ചു. കുട്ടികൾക്ക് മനസ്സിലാവുന്ന തരത്തിൽ ലളിതവും ഉപകാരപ്രദവുമായ ലഹരി വിരുദ്ധ സന്ദേശങ്ങളാണ് ബോർഡിൽ പ്രദർശിപ്പിക്കുന്നത്.

NDR news
13 Jun 2026 10:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents