പേരാമ്പ്ര കൈതക്കലിൽ മരം വീണ് ഒരാൾ മരിച്ചു.
പേരാമ്പ്ര കൈതക്കലിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു.
. പേരാമ്പ്ര: കൈതക്കലിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 4:15-ഓടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും സമീപത്തുള്ള വലിയ തണൽമരമാണ് ശക്തമായ മഴയിലും കാറ്റിലും കടപുഴകി വീണത്. ഈ സമയം പേരാമ്പ്രയിൽ നിന്ന് ഉള്ള്യേരിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തെരുവത്ത് കടവ് സ്വദേശി ഹരിദാസൻ (58) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പടിഞ്ഞാറെ കക്കട്ടിൽ ശശി യ്ക്ക് ഗുരുതരമായി പരുക്കേറ്റു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

