headerlogo
local

കൊയിലാണ്ടി തീരദേശ മേഖലകളിൽ ചക്കവിതരണം നടത്തി

തിരുവോട് ഹരിത സ്വയം സംഘം കൊയിലാണ്ടി തീരദേശ മേഖലയിൽ ചക്കവിതരണം നടത്തി.

 കൊയിലാണ്ടി തീരദേശ മേഖലകളിൽ ചക്കവിതരണം നടത്തി
avatar image

NDR news

16 Jun 2026 11:19 AM

            നടുവണ്ണൂർ: ഹരിതം സ്വയം സഹായ സംഘം തിരുവോടി ൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിലെ തീരദേശ മേഘലയിൽ പ്രദേശത്തു നിന്നും ശേഖരിച്ച ചക്ക വിതരണം നടത്തി. മായം കലരാത്ത, പോഷകഗുണമുള്ള നാടൻ ചക്ക പതിവിലും കവിഞ്ഞ് ഉണ്ടായപ്പോൾ സംഘത്തിലെ അംഗങ്ങൾ ചർച്ച ചെയ്ത് സൗജന്യ ചക്ക വിതരണത്തിന് തീരുമാനമെടുക്കുകയായിരുന്നു. ചക്ക വണ്ടിയെ തിരുവോട് നിന്നും കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർഫ്ലാഗ് ഓഫ് നൽകി യാത്രയയച്ചു. തീരദേശത്ത് നഗരസഭ കൗൺസിലർമാരായ തസ്നിയ ടീച്ചർ, ഷാദിയ പൊതുപ്രവർത്തകനായ എം.കെ. ജുനൈദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തുകാൾ ആഘോഷത്തോടെ സ്വീകരിച്ചു. വറുതിയുടെ കാലത്ത് ചക്കവിതരണം തീരപ്രദേശത്തിന് ആവേശമായി. സംഘാംഗങ്ങളായ ജാഫർ എം. കെ,നൗഷാദ്.കെ, അസ്സൻ കുട്ടി ഏ.സി, സിറാജ്. വി, മുനീർ. എം. കെ., സുബൈർ. എം. കെ,ലത്തീഫ്. പി, മുഹമ്മദ്. കെ.കെ, സുനീർ. എം. കെ,യൂസഫ്. എം. കെ,ഹനീഫ്. എൻ . കെ , ഷാനിഫ്. സി. എം എന്നിവർ ചക്ക ശേഖരണത്തിന് നേതൃത്വം നൽകി. രണ്ടു വണ്ടികളിലായി 500 ചക്കകൾ വിക്കരണം ചെയ്തു.

NDR news
16 Jun 2026 11:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents